Wednesday 2 January 2013

കാര്‍ഷിക ക്ലബ്‌

കാര്‍ഷിക ക്ലബ്‌  
 
ല്ല പാഠം പദ്ധതിയുടെ ഭാഗമായി ജൈവകൃഷി രീതി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടപ്പലം പി.ടി.എം.വൈ.എച്ച്.എസിലെ കാര്‍ഷിക  ക്ലബിന്റെ നേതൃത്ത്വതില്‍
വിദ്യാര്‍ത്ഥികള്‍ നട്ടുപിടിപ്പിച്ച കാര്‍ഷികോല്പന്നങ്ങളുടെ
വിളവെടുപ്പ് പി.ടി.. പ്രസിഡന്‍റ് ഒ.ടി. സുബൈര്‍
ഉദ്ഘാടനം ചെയ്തുകാബേജ്, കോളിഫ്ലവര്‍, ചീര,വെണ്ട,
വാഴ തുടങ്ങിയ വിളകളാണ് കൃഷി ചെയ്തത്രാസ കീടനാശിനികളുപയോഗിക്കാത്ത ഒരു കാര്‍ഷിക സംസ്കൃതി
രൂപപ്പെടുത്താന്‍ ഈ സംരംഭത്തിന് കഴിയട്ടെയെന്ന്
വിളവെടുപ്പ് ഉദ്ഘാടനം  ചെയ്തു കൊണ്ട് പി.ടി.. പ്രസിഡന്‍റ് പറഞ്ഞുകാര്‍ഷിക വിളകള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ വിഭവങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് ഹെഡ് മാസ്റ്റര്‍ സി. കു‍ഞ്ഞിക്കമ്മ
അറിയിച്ചുവി.ടി..റസാക്ക്, മിനി, ടിജിപോള്‍, നിമ്മി ടോം, പ്രകാശ് മണികണ്ഠന്‍, ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍
സംബന്ധിച്ചു.



















1 comment:

  1. 90കളില്‍ ശക്തിപ്പെട്ടു വന്ന സ്വകാര്യ വത്‌കരണ നയങ്ങള്‍ രാജ്യത്തിന്റെ ഉത്‌പാദന മേഖലയെ മാറ്റിമറിക്കുകയും മുഴുവന്‍ മേഖലകളും സ്വകാര്യവത്‌കരിക്കപ്പെടുകയും ചെയ്‌തു, ഈ സാഹചര്യത്തില്‍ നഗര വത്‌കരണത്തിന്റെ ഭാഗമായി കൃഷി ഭൂമികള്‍ രാജ്യത്ത്‌ അപ്രത്യക്ഷമായി. ഇത്‌ രാജ്യത്തിന്റെ സമ്പത്ത്‌ വ്യവസ്ഥയെ താറുമാറാക്കി (രാജ്യത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ്‌ കൃഷിയായിരുന്നല്ലോ. കൃഷിയുടെ തകര്‍ച്ചയാണ്‌ സാമ്പത്തിക മേഖലയുടെ തകര്‍ച്ചക്ക്‌ കാരണായതെന്ന്‌ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്‌). ഒരു കാലത്ത്‌ തങ്ങള്‍ക്കാവശ്യമുള്ളവ കാര്‍ഷിക വിളകള്‍ എടുത്ത ശേഷം ബാക്കി കയറ്റി അയച്ചിരുന്ന മലയാളി ഇന്ന്‌ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥയാണുള്ളത്‌. എന്നാല്‍ രാജ്യത്തുടനീളം കാര്‍ഷിക മേഖല തകര്‍ച്ച നേരിടുന്ന സമകലാലിക സാഹചര്യത്തില്‍ അതികം വൈകാതെ തന്നെ ശക്തമായ ഭക്ഷ്യക്ഷാമത്തെ നാം നേരിടേണ്ടി വരുമെന്ന്‌ സാരം. ഇത്തരം സാഹചര്യത്തില്‍ അധ്വാനിച്ചാല്‍ പൊന്നു വിളയുന്ന കേരളത്തില്‍ (കാലാവസ്ഥ ഏറ്റവും അനുയോജ്യം, 44 ശുദ്ധ ജല തടാകങ്ങള്‍ ഒഴുകുന്ന നാട്‌ എന്നിങ്ങനെ കൃഷിക്കനുകൂലമായ സാഹചര്യങ്ങള്‍ ധാരാളം) കൃഷിയുടെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തുകയും പുതിയ സാഹചര്യങ്ങള്‍ക്കനുകൂലമായ കാര്‍ഷിക തന്ത്രങ്ങള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുയും ചെയ്‌താല്‍ വരും കാലത്ത്‌ അത്‌ വളരെയേറെ പ്രയോജനപ്പെടുക തന്നെ ചെയ്യും. ഏറ്റവും ചുരങ്ങിയത്‌ തങ്ങള്‍ക്കാവശ്യമായ കാര്‍ഷികോത്‌പന്നങ്ങളെങ്കിലും കൃഷി ചെയ്യാന്‍ ഓരോരുത്തരും തയ്യാറായാല്‍ അതായിരിക്കും ഏറ്റവും വലിയ വിജയം,,, ഈ ദൗത്യവുമായി മുന്നിട്ടിറങ്ങിയ ഹെല്‍ത്ത്‌ ക്ലബ്ബിലെ ഓരോ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും ആശംസകള്‍.....

    ReplyDelete